Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിലേക്ക് മിസൈല്‍ വിതരണത്തിനുള്ള കരാര്‍ ഇസ്രായേലിന്

തെല്‍ അവീവ്: ഇന്ത്യയിലേക്ക് മിസൈലുകളും മറ്റു പ്രതിരോധ സാമഗ്രികകളും വിതരണം ചെയ്യാനുള്ള കരാര്‍ ഇസ്രായേലിന്. ഇസ്രായേല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇസ്രായേല്‍ എയറോസ്‌പേസ് ഇന്‍ഡസ്ട്രീസ് ആണ് 777 മില്യണ്‍ ഡോളറിന്റെ കരാര്‍ നേടിയത്. മിസൈലിനു പുറമെ ഇന്ത്യന്‍ പ്രതിരോധ സേനക്കും നേവിക്കുമുമുള്ള ഏഴു കപ്പലുകളും ഇതില്‍ ഉള്‍പ്പെടും.

ഇന്ത്യ ഗവര്‍ണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡുമായിട്ടാണ് (ബെല്‍) കരാര്‍. ബാരക് എട്ട് ഗണത്തില്‍പ്പെട്ട മിസൈല്‍,പ്രതിരോധ സാമഗ്രികകളാണ് ഇസ്രായേല്‍ പ്രതിരോധ സൈന്യം ഇന്ത്യന്‍ പ്രതിരോധ വിഭാഗത്തിന് നല്‍കുന്നത്. നേരത്തെ 6 ബില്യണിന്റെ ഇടപാടുകള്‍ ഇരു വിഭാഗവും തമ്മില്‍ നടന്നിരുന്നു.

ഇന്ത്യയില്‍ മോദി അധികാരത്തില്‍ വന്ന ശേഷം നിരവധി മേഖലകളില്‍ ഇസ്രായേലുമായി കരാറിലേര്‍പ്പെടുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിപുലമാക്കുകയും ചെയ്തിരുന്നു. കൃഷി,നൂതന സാങ്കേതിക വിദ്യ എന്നീ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തമാക്കിയിരുന്നു.

 

Related Articles