Current Date

Search
Close this search box.
Search
Close this search box.

കശ്മീര്‍: മൊബൈല്‍ ഫോണ്‍ കണക്ഷന്‍ തിങ്കളാഴ്ച പുന:സ്ഥാപിക്കും

കശ്മീര്‍: ഇന്ത്യന്‍ ഭരണത്തിനു കീഴിലുളള കശ്മീരില്‍ മൊബൈല്‍ ഫോണ്‍ കണക്ഷന്‍ പുന:സ്ഥാപിക്കുമെന്ന് ഇന്ത്യന്‍ ഗവണ്‍മെന്റ് വ്യക്തമാക്കി. രണ്ട് മാസത്തോളമായി കശ്മീരില്‍ നെറ്റ്‌വര്‍ക്ക് സംവിധാനങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടിരിക്കുകയായിരുന്നു. പ്രദേശത്തെ അവസ്ഥ മനസ്സിലാക്കിയതിനു ശേഷമാണ് തീരുമാനമെന്ന് ഇന്ത്യന്‍ ഗവണ്‍മെന്റ് വക്താവ് രോഹിത് കന്‍സാല്‍ പറഞ്ഞു.

ഇന്ത്യന്‍ അധീന കശ്മീരിനു ഭരണഘടന അനുവദിച്ചു നല്‍കിയ ആര്‍ട്ടിക്കില്‍ 370 ആഗസ്ത് അഞ്ചിന് ഇന്ത്യന്‍ ഗവണ്‍മെന്റ് റദ്ദുചെയ്ത് ആയിരക്കണക്കിന് സൈന്യത്തെ തര്‍ക്കപ്രദേശമായി കശ്മീരില്‍ വിന്യസിക്കുകയായിരുന്നു. തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കുകയും രാഷ്ട്രീയ നേതാക്കളെ കസ്റ്റഡിയില്‍ വെക്കുകയുമായിരുന്നു. ഇപ്പോഴാണ് ഗവണ്‍മെന്റ് നിയമത്തില്‍ ഇളവ് വരുത്തിയത്. തിങ്കളാഴ്ച ഉച്ച മുതല്‍ മൊബൈല്‍ ഫോണ്‍ കണക്ഷന്‍ കാര്യക്ഷമമാകുമെന്നാണ് ഔദ്യോഗിക വൃത്തിങ്ങള്‍ അറിയിച്ചത്.

Related Articles