Current Date

Search
Close this search box.
Search
Close this search box.

യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടും ഇന്ത്യ സി.എ.എ പ്രതിരോധിക്കുന്നു

ന്യൂഡല്‍ഹി: വിവാദപരമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാച്‌ലെറ്റ് സുപ്രീംകോടതിയെ സമീപിച്ചതിന് ശേഷവും സി.എ.എ ആഭ്യന്തര വിഷയമാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ നിയമത്തെ പ്രതിരോധിക്കുകയാണ്. ഈ നിയമത്തിനെതിരെ മുന്‍ സിവില്‍ ജീവനക്കാരന്‍ ഫയല്‍ ചെയ്ത ഹരജിയില്‍ യു.എന്‍ സംഘടനയെ മൂന്നാം കക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതായി യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാച്‌ലെറ്റ് തിങ്കളാഴ്ച മാധ്യമങ്ങളെ അറിയിച്ചിരുന്നു.

സി.എ.എ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്, ഇന്ത്യന്‍ പാര്‍ലമെന്റിന്റെ നിയമ നിര്‍മാണത്തിനുള്ള പരമാധികാരവുമായി ബന്ധപ്പെട്ട വിഷയമാണ്. അതിനാല്‍, ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു വിദേശ കക്ഷിക്കും ഇടപെടാനാകില്ലെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു- ഇന്ത്യയുടെ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ചൊവ്വാഴ്ച വ്യക്തമാക്കി.

Related Articles