Current Date

Search
Close this search box.
Search
Close this search box.

കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഇന്ത്യ പ്രതികരിക്കുന്നില്ലെന്ന് ബ്രിട്ടീഷ് എം.പി

ന്യൂഡല്‍ഹി: കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഇന്ത്യ പ്രതികരിക്കുന്നില്ലെന്ന് ബ്രിട്ടീഷ് എം.പി ഡെബ്ബി എബ്രഹാം പറഞ്ഞു. നേരത്തെ ഇന്ത്യയിലേക്ക് പ്രവേശനം അനുവദിക്കാതെ തിരിച്ചയച്ച ബ്രിട്ടന്‍ പാര്‍ലമെന്റ് അംഗമാണ് വീണ്ടും കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. ഞാന്‍ ഇന്ത്യാ വിരുദ്ധയോ പാകിസ്താന്‍ അനുകൂലിയോ അല്ലെന്നും ജമ്മു കശ്മീരിലെ യഥാര്‍ത്ഥ അവസ്ഥ നേരിട്ട് മനസ്സിലാക്കാനാണ് ഇന്ത്യയിലെത്തിയതെന്നും അവര്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് പാക്‌സിതാന്‍ തുറന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഞങ്ങള്‍ സ്വതന്ത്ര ഗ്രൂപ് ആണ്, അല്ലാതെ ഞങ്ങള്‍ ഇന്ത്യക്കെതിരോ പാകിസ്താന്‍ അനുകൂലരോ അല്ല- ഡെബ്ബി എബ്രഹാം പറഞ്ഞു. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശിയുമായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യമറിയിച്ചത്.

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്റെ നിലപാടിനെ സ്വാഗതം ചെയ്ത അവര്‍ ഇന്ത്യ പരസ്പര ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. നിയന്ത്രണരേഖക്കും സമീപം ഇരു ഭാഗത്തുനിന്നും മനുഷ്യാവകാശ ലംഘനമുണ്ടായതായി യു.എന്‍ മൂന്നാമതും റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. നേരത്തെ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെയും അബ്രഹാം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് അവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചത്.

Related Articles