ഡല്‍ഹി: മെയ് 28ന് നടക്കുന്ന പുതുതായി നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിലും വ.ഡി സവര്‍ക്കറുടെ ജന്മദിനത്തില്‍ ഉദ്ഘാടനം നടത്തുന്നതിലും പ്രതിഷേധിച്ച് ഉദ്ഘാടനം ഒറ്റക്കെട്ടായി ബഹിഷ്‌കരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍.
മോദി ഭരണത്തിന് കീഴില്‍ അപൂര്‍മായിട്ടാണ് ഏറെക്കുറെ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും സംയുക്തമായി ഇത്തരത്തില്‍ മോദിയുടെ ഒരു ചടങ്ങ് ബഹിഷ്‌കരിക്കുന്നതും സംയുക്ത പ്രസ്താവന ഇറക്കുന്നതും. പ്രതിപക്ഷ സംഘടനകളുടെ പുതിയ ഐക്യത്തിന്റെ വിളംബരമായിട്ടാണ് പലരും ഇതിനെ കാണുന്നത്.
പ്രോട്ടോകോള്‍ പ്രകാരം രാഷ്ട്രപതിയാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത്. എന്നാല്‍, രാഷ്ട്രപതി ദ്രൗപതി മുര്‍മു ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാളായതിനാല്‍ ബി.ജെ.പിയുടെ വംശീയത മൂലമാണ് അവരെ തഴഞ്ഞതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. രാഷ്ട്രപതിയെ ഉദ്ഘാടന ചടങ്ങില്‍ നിന്നും തഴഞ്ഞത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് ഭരണകൂടം കാണിക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഹിന്ദുത്വ നേതാവ് വി.ഡി സവര്‍ക്കറുടെ ജന്മദിനത്തില്‍ ഉദ്ഘാടനം നിശ്ചയിച്ചതിനെതിരെയും നേരത്തെ തന്നെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. കൂടുതല്‍ പാര്‍ട്ടികള്‍ ബഹിഷ്‌കരണവുമായി രംഗത്തുവന്നേക്കുമെന്നാണ് സൂചന.
പാര്‍ലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
തൃണമൂല്‍ കോണ്‍ഗ്രസ്
സമാജ് വാദി പാര്‍ട്ടി
ആം ആദ്മി
ഡി.എം.കെ
ജനതാദള്‍ യുണൈറ്റഡ്
എന്‍.സി.പി
ശിവസേന (യു.ബി.ടി)
രാഷ്ട്രീയ ജനതാദള്‍
ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച
സി.പി.എം
സി.പി.ഐ
മുസ്ലിം ലീഗ്
നാഷണല്‍ കോണ്‍ഫറന്‍സ്
കേരള കോണ്‍ഗ്രസ് (മാണി)
ആര്‍.എസ്.പി
വിടുതലൈ ചിരുതൈകള്‍ കച്ചി
എ.ഡി.എം.കെ
രാഷ്ട്രീയ ലോക്ദള്‍
📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍ 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL