Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയില്‍ റൊട്ടിക്കായി വരി നില്‍ക്കുന്നവരുടെ എണ്ണം കൂടുന്നു

അങ്കാറ: ഇസ്താംബൂളിലെ ഉസ്‌കുദാറിനെ സമീപം നട്ടുച്ച നേരത്ത് റിട്ട. നിയാസി തോപറക് പത്രം വായിക്കുകയാണ്. നല്ല റൊട്ടി വിതരണം ചെയ്യുന്നത് കാത്തിരിക്കുകയാണ് നിയാസി തോപറക്. നഗരത്തിലെ സബ്‌സിഡി റൊട്ടി പദ്ധതിയുടെ ഭാഗമായി കിയോസ്‌കിന് സമീപം മറ്റ് പലരും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. ഇസ്താംബൂള്‍ ഹാല്‍ക് എക്മക് 1.25 ലിറക്ക് 250 ഗ്രാം റൊട്ടിയാണ് വില്‍ക്കുന്നത്. ഇത് സമീപത്തുള്ള മറ്റ് ബേക്കറികളെ അപേക്ഷിച്ച് കുറവാണ്. അവിടങ്ങളില്‍ റൊട്ടിയുടെ വില 2.50 ലിറയിലാണ് തുടങ്ങുന്നത്. വിലയിലെ വ്യത്യാസം ചെറുതാണെങ്കിലും, ഓരോ ദിവസവും നഗരത്തിലുടനീളം കിയോസ്‌കി പോലെ 1500ലധികം സ്ഥലങ്ങളില്‍ ഇസ്താംബൂള്‍കാര്‍ സമ്പാദ്യം കൂട്ടിവെക്കുന്നതിന് വരി നില്‍ക്കുകയാണ്. ഭക്ഷണം മുതല്‍ റൊട്ടിവരെ, കുപ്പായം മുതല്‍ നിങ്ങള്‍ ധരിക്കുന്ന സോക്‌സ് വരെ എല്ലാത്തിനും വില കൂടുകയാണെന്ന് 71കാരനായ തോപറക് അല്‍ജസീറയോട് പറഞ്ഞു.

ഈ വര്‍ഷം യു.എസ് ഡോളറിനെതിരെ തുര്‍ക്കി ലിറ 48 ശതമാനം മൂല്യത്തകര്‍ച്ചയാണ് നേരിട്ടത്. നവംബറില്‍ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം, തുര്‍ക്കി വാര്‍ഷിക പണപ്പെരുപ്പം 21.3 ശതമാനം ഉയര്‍ന്നതായി തുര്‍ക്കി സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗോതബിന് 109 ശതമാനം, സണ്‍ ഫ്‌ലവര്‍ എണ്ണക്ക് 137 ശതമാനം, ടോയ്‌ലറ്റ് പേപ്പര്‍ 90 ശതമാനം, പഞ്ചസാര 90 ശതമാനം, പ്രകൃതി വാതകം 102 ശതമാനം എന്നിങ്ങനെ വലിയ തോതില്‍ വില ഉയര്‍ന്നതായി ഇസ്താംബൂള്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് അറിയിച്ചു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles