Current Date

Search
Close this search box.
Search
Close this search box.

സൗദി: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജയിലില്‍ മരിച്ചു

റിയാദ്:സൗദി അറേബ്യ ജയിലലടിച്ചിരുന്ന പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരിലൊരാളായ അബ്ദുല്ല അല്‍ ഹാമിദ് ജയിലില്‍ വെച്ച് മരിച്ചു. ഈ മാസമാദ്യമാണ് അദ്ദേഹം മരണപ്പെട്ടത്. 69കാരനായ അബ്ദുല്ല സ്‌ട്രോക് വന്നാണ് മരണപ്പെട്ടതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന് മതിയായ ചികിത്സ ജയിലില്‍ വെച്ച് ലഭിച്ചില്ലെന്നും കഴിഞ്ഞ നിരവധി മാസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നെന്നും സൗദി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ ഏഴു വര്‍ഷമായി അദ്ദേഹം ജയിലിലാണ്. സമാധാനപരമായി രാഷ്ട്രീയ മനുഷ്യാവകാശ പ്രവര്‍ത്തില്‍ ഏര്‍പ്പെട്ടതിനാണ് 2013 മാര്‍ച്ചില്‍ അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തി അറസ്റ്റു ചെയ്തതെന്ന് മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles