Current Date

Search
Close this search box.
Search
Close this search box.

ചരിത്രത്തിലാദ്യമായി സൗദി ശൂറ കൗണ്‍സില്‍ യോഗത്തില്‍ വനിത അധ്യക്ഷ

റിയാദ്: സൗദിയിലെ ഉന്നത കൂടിയാലോചന സമിതിയായ ശൂറ കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനത്ത് ചരിത്രത്തിലാദ്യമായി വനിത. കഴിഞ്ഞ ദിവസം നടന്ന ഓണ്‍ലൈന്‍ സമിതിയിലാണ് ഡോ. ഹനാന്‍ അല്‍ അഹ്മദി ആധ്യക്ഷം വഹിച്ചത്. ശൂറ കൗണ്‍സിലിന്റെ പുതിയ അസിസ്റ്റന്‍ സ്പീക്കര്‍ കൂടിയാണിവര്‍. കഴിഞ്ഞ ഒക്ടോബറിലാണ് ഹനാനിനെ അസിസ്റ്റന്റ് സ്പീക്കറായി നിയമിച്ച് സൗദി ഭരണകൂടം ഉത്തരവിറക്കിയത്.

ഷൂറ കൗണ്‍സില്‍ പ്രസിഡന്റ് ഷെയ്ഖ് അബ്ദുല്ല അല്‍ ഷെയ്ഖും വൈസ് പ്രസിഡന്റ് ഡോ. മിഷാല്‍ അല്‍ സുലാമിയുടെയും അഭാവത്തെത്തുടര്‍ന്നാണ് കൗണ്‍സില്‍ യോഗത്തിലെ അധ്യക്ഷ പദവി ഹനാനെ ഏല്‍പിച്ചത്. 150 അംഗങ്ങള്‍ പങ്കെടുത്ത ശൂറ കമ്മിറ്റിയിലാണ് അവര്‍ അധ്യക്ഷത വഹിച്ചത്.

കിങ് സൗദി സര്‍വകലാശാല, പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നും ബിരുദം നേടിയ ഇവര്‍ സാമ്പത്തിക ശാസ്ത്രത്തിലും ആരോഗ്യ പരിപാലനത്തിലും വൈദഗ്ധ്യം നേടിയിട്ടുണ്ട്. ഏഴ് വര്‍ഷം മുന്‍പാണ് ഇവരെ ശൂറ കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തത്. ശൂറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത എന്ന ബഹുമതിയും അന്ന് ഇവര്‍ കരസ്ഥമാക്കിയിരുന്നു.

ആധുനികവല്‍ക്കരണത്തിലേക്ക് കുതിക്കുന്ന സൗദിയുടെ മറ്റൊരു നാഴികക്കല്ലിന്റെ ഉദാഹരണമായാണ് പുതിയ ഉത്തരവിനെ രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.

 

Related Articles