Current Date

Search
Close this search box.
Search
Close this search box.

‘പൗരത്വ പ്രക്ഷോഭങ്ങളെ വീണ്ടെടുക്കുക, ഭരണകൂട വേട്ടയെ ചെറുക്കുക; ബഹുജന സംഗമം

പാലക്കാട്: ‘പൗരത്വ പ്രക്ഷോഭങ്ങളെ വീണ്ടെടുക്കുക, ഭരണകൂട വേട്ടയെ ചെറുക്കുക എന്ന ക്യാംപയിന്റെ ഭാഗമായി സോളിഡാരിറ്റി പറളി, മണ്ണാര്‍ക്കാട്, അലനല്ലൂര്‍, ചെര്‍പ്പുളശ്ശേരി, ആലത്തൂര്‍, ഒറ്റപ്പാലം എന്നീ പ്രദേശങ്ങളില്‍ ബഹുജന സംഗമങ്ങള്‍ സംഘടിപ്പിച്ചു.

വിവിധ പ്രദേശങ്ങളില്‍ നടന്ന സംഗമങ്ങളില്‍ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി അലിഫ് ശുക്കൂര്‍, ജില്ല പ്രസിഡന്റ് ടി.പി. സ്വാലിഹ്, ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡന്റ് അബ്ദുസലാം മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പുലിക്കോട്ട് രാജന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് രതീഷ് പുതുശ്ശേരി,

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മണി വടക്കഞ്ചേരി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പി എസ് അബൂഫൈസല്‍, എസ് ഐ ഒ ജില്ലാ പ്രസിഡന്റ് നബീല്‍ ഇസ്ഹാഖ്, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് റഷാദ് പുതുനഗരം, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സഫീര്‍ ആലത്തൂര്‍, വൈസ് പ്രസിഡന്റ് ഷാക്കിര്‍ അഹമ്മദ്, നവാഫ് പത്തിരിപ്പാല എന്നിവര്‍ സംസാരിച്ചു.

Related Articles