Current Date

Search
Close this search box.
Search
Close this search box.

സ്വയം തൊഴിൽ പദ്ധതി വിതരണവും സംരംഭകത്വ പരിശീലനവും

പെരുമ്പിലാവ് : പീപ്പിൾസ് ഫൗണ്ടേഷനും ബൈത്തുസക്കാത്ത് കേരളയും സംയുക്തമായി സ്വയം തൊഴിൽ പദ്ധതി വിതരണവും സംരംഭകത്വ പരിശീലനവും സംഘടിപ്പിച്ചു. പദ്ധതി വിതരണ ഉദ്‌ഘാടനം പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി നിർവ്വഹിച്ചു. തൃശൂർ പെരുമ്പിലാവിൽ സംഘടിപ്പിച്ച പരിപാടിയിൽ പദ്ധതിയെ കുറിച് പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം.അബ്ദുൽ മജീദ് വിശദീകരിച്ചു.

മുന്നൂറിൽ പരം അപേക്ഷകരിൽ നിന്ന് 45 പദ്ധതികളാണ് ഈ സ്കീമിലൂടെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുത്ത പദ്ധതികൾക്ക് കൺസൾട്ടൻസി സേവനങ്ങളും ലഭ്യമാക്കും. പീപ്പിൾസ് സ്റ്റാട്ടപ്പ് ഡയറക്ട്ർ ഡോ. നിഷാദ് വി.എം, തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം അസി.മാനേജർ സ്‌മിത സജി കുമാർ, ചാർട്ടേർഡ് അക്കൗണ്ടന്റ് ബാസിൽ മുഹമ്മദ് എന്നിവർ പരിശീലന പരിപാടിയിൽ വിവിധ സെഷനുകളിലായി ക്‌ളാസ്സുകൾ നയിച്ചു.

Related Articles