Current Date

Search
Close this search box.
Search
Close this search box.

ഡോക്ടര്‍ എം.എസ് മൗലവി അന്തരിച്ചു

കൊച്ചി: കേരളത്തില്‍ അറബി ഭാഷാ പ്രചാരണത്തിന് മഹത്തായ സംഭാവന നല്‍കിയ പണ്ഡിതനും സംഘാടകനും ഇസ്‌ലാമിക പ്രവര്‍ത്തകനുമായ ഡോക്ടര്‍ എം.എസ് മൗലവി അന്തരിച്ചു. അറബി ഭാഷയിലും ഇസ്ലാമിക വിഷയങ്ങളിലും ആഴത്തില്‍ അറിവ് നേടിയ എം.എസ് മൗലവി അധ്യാപകന്‍ കൂടിയായിരുന്നു.

അറബി കലോത്സവത്തെ സ്‌കൂള്‍ യുവജനോത്സവത്തിന്റെ ഭാഗമാക്കി മാറ്റാന്‍ സഹപ്രവര്‍ത്തകരോടൊന്നിച്ചുള്ള നിരന്തര ശ്രമങ്ങള്‍ പങ്കാളിയായിരുന്നു. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്റെ (ഗഅങഅ) മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു.

ഗ്രാമീണ പള്ളിപ്പുരയില്‍ നിന്ന് ആരംഭിച്ച വിദ്യാഭ്യാസത്തിന് ശേഷം ഫറോക്ക് റൗദത്തുല്‍ ഉലൂമില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി.
‘ഇഖ്‌വാനുല്‍ മുസ്ലിമീന്റെ സംഭാവനകളും ഡോ. മുഹ്‌യുദ്ദീന്‍ ആലുവായിയുടെ അറബി ഭാഷാ സേവനങ്ങളു’മെന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി.
എല്‍.പി സ്‌കൂള്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം അറബിക് സ്‌പെഷല്‍ ഓഫീസറായും സേവനമനുഷ്ടിച്ചു.

Related Articles