Current Date

Search
Close this search box.
Search
Close this search box.

ഓര്‍ഫന്‍ കെയര്‍ സംഗമം നടത്തി

കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹദീന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ഫന്‍ കെയര്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം മുജാഹിദ് സെന്ററില്‍ നടത്തി. കെ.എന്‍.എം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ.ഹുസൈന്‍ മടവൂര്‍ സഹായ വിതരണം ഉദ്ഘാടനം ചെയ്തു. മക്കളുടെ മതനിഷ്ഠയിലും വിദ്യാഭ്യാസ കാര്യങ്ങളിലും മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കെ.എന്‍.എം ആദ്യകാലം മുതലേ അനാഥ സംരക്ഷണത്തിനും ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കും വലിയ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ടെന്നും, ഓര്‍ഫന്‍ കെയര്‍ പദ്ധതി വിപുലപ്പെടുത്താന്‍ എല്ലാവരുടെയും സഹായം ആവശ്യമാണെന്നും ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഐ.എസ്.എം സംസ്ഥാന ട്രഷറാര്‍ ഷബീര്‍ കൊടിയത്തൂര്‍, സി.കെ ഉമര്‍ സുല്ലമി, അബ്ദുല്ല പി.വി, അബ്ദുസ്സലാം പി.എ എന്നിവര്‍ പങ്കെടുത്തു.

Related Articles