Current Date

Search
Close this search box.
Search
Close this search box.

‘ദില്ലീനാമ’ പുസ്തകം പ്രകാശനം ചെയ്തു

കൊച്ചി: മുവാറ്റുപുഴ വനിതാ ഇസ്ലാമിയ കോളേജ് പ്രിന്‍സിപ്പള്‍ സബാഹ് ആലുവ എഴുതിയ ‘ദില്ലീനാമ’ എന്ന പുസ്തകം ഇ ടി മുഹമ്മദ് ബഷീര്‍ എം.പി പ്രകാശനം ചെയ്തു. പഴയ ദില്ലിയുടെ ചരിത്രത്തിലേക്കുള്ള ഒരെത്തിനോട്ടമായി കൈരളിക്ക് എന്നും അഭിമാനിക്കാവുന്ന പുസ്തകമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ദില്ലിയിലെ പ്രധാനപ്പെട്ട 7 നഗരങ്ങള്‍, മറ്റ് പേരെടുത്ത മുസ്‌ലിം പൈതൃകങ്ങള്‍, ഗ്രന്ഥകാരന്‍ വ്യക്തിപരമായി അനുഭവിച്ച ചില പ്രഗത്ഭരായ വ്യക്തികള്‍ എന്നിവയാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. ഈ പുസ്തകത്തിലൂടെ പരിചയപ്പെടാം. എങ്ങനെ ഓരോ സ്ഥലത്തേക്കും എത്തിച്ചേരാം എന്ന് ഓരോ എഴുത്തും അവസാനിക്കിന്നിടത്തുള്ള ‘Travel Availablity’ എന്ന വിവരണത്തിലൂടെ അറിയാന്‍ സാധിക്കും. ബസ്, മെട്രോ എന്നിവയുടെ പേരും നമ്പറും ഇതോടൊപ്പം കാണാം.

ഓരോ ലേഖനത്തിന് ശേഷവും ക്യ.ആര്‍ കോഡ് ഉള്‍പ്പെടുത്തിയത് കൊണ്ട് ഓരോ ചരിത്രനിര്‍മിതിയെക്കുറിച്ചുമുള്ള വീഡിയോ കാണാം. ആദ്യമായി ദില്ലിയിലേക്ക് പോകുന്നവര്‍ക്കും ദില്ലിയില്‍ താമസിക്കുന്ന മലയാളികള്‍ക്കും ഒരേ സമയം ചരിത്രത്തെ അടുത്തറിയാനും ഒരു ട്രാവല്‍ ഗൈഡ് ആയും പുസ്തകം ഉപകരിക്കുമെന്നും പ്രസാധകര്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles