Current Date

Search
Close this search box.
Search
Close this search box.

നിര്‍മ്മാണമേഖലക്ക് പ്രതീക്ഷകള്‍ നല്‍കി കോ എര്‍ത്ത് മീറ്റപ്പ്

കുറ്റിപ്പുറം: നിര്‍മ്മാണമേഖലയുടെ മൂല്യവത്കരണവും പരിസ്ഥിതി അനുകൂലമായ അവബോധ സൃഷ്ടിയും ലക്ഷ്യമിട്ട് രൂപീകരിക്കപ്പെട്ട ആര്‍ക്കിടെക്റ്റ്, സിവില്‍ എഞ്ചിനീയേഴ്‌സ്, കോണ്‍ട്രാക്ടേഴ്‌സ് തുടങ്ങിയവരുടെ കൂട്ടായ്മയായ കോ എര്‍ത്ത് ഫൗണ്ടേഷന്റെ അംഗങ്ങളുടെ ആദ്യ ഒത്തുചേരല്‍ ‘മീറ്റപ്പ് 2021’ എന്ന തലക്കെട്ടില്‍ കുറ്റിപ്പുറം ഇലയില്‍ വെച്ച് നടന്നു.

കോ എര്‍ത്ത് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നഹാസ് മാള ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. കോ എര്‍ത്ത് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ആര്‍ക്കിടെക്റ്റ് മാഹിര്‍ ആലം വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു.

നിലവില്‍ നിര്‍മ്മാണ മേഖലയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന പ്രവണതകള്‍ വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കി. ആര്‍ക്കിടെക്റ്റ് ഷിയാദ് മജീദ്, ആര്‍ക്കിടെക്റ്റ് ഹസന്‍ നസീഫ് എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി. ആര്‍ക്കിടെക്റ്റ് ആബിദ് റഹീം ചര്‍ച്ചകള്‍ നിയന്ത്രിച്ചു. സസ്‌റ്റൈനബിള്‍ നിര്‍മ്മാണത്തിന്റെ പ്രാധാന്യം വിശദീകരിച്ച് കൊണ്ട് ലീഡ് കണ്‍സള്‍ട്ടന്റായ ആര്‍ക്കിടെക്റ്റ് ആഷിഖ സുല്‍ത്താന സംസാരിച്ചു.

മാലിന്യ നിര്‍മ്മാണത്തിന്റെ പ്രാധാന്യവും, രീതികളും സജീവ് അന്‍സാരി വിശദീകരിച്ചു. നജീബ് കുറ്റിപ്പുറം, കോ എര്‍ത്ത് സി.ഒ.ഒ മൊയ്‌നുദ്ദീന്‍ അഫ്‌സല്‍ ഫാരിസ് ഒ.കെ എന്നിവര്‍ സംസാരിച്ചു. ആര്‍ക്കിടെക്റ്റ് അഫ്‌നാന്‍ അഷറഫായിരുന്നു മീറ്റപ്പിന്റെ മുഖ്യ സംഘാടക. എഞ്ചിനീയര്‍ മുഹമ്മദ് യാസര്‍, എഞ്ചിനീയര്‍ ഹന്ന ഹനാന്‍, എഞ്ചിനീയര്‍ റഷാദ്, ആര്‍ക്കിടെക്റ്റ് ആയിഷ, ആര്‍ക്കിടെക്റ്റ് നസീഹ് റഹ്മാന്‍ തുടങ്ങിയവര്‍ മീറ്റപ്പിന് നേതൃത്വം നല്‍കി.

Related Articles