Current Date

Search
Close this search box.
Search
Close this search box.

അറബി കലിഗ്രഫി എക്സിബിഷൻ സംഘടിപ്പിക്കുന്നു

മുവാറ്റുപുഴ: മുവാറ്റുപുഴ വനിതാ ഇസ്ലാമിയ കോളേജിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ അറബി കലിഗ്രഫി സെൻ്ററായ Centre for Advanced Studies in Modern and Classical Arabic Calligraphy ക്ക് കീഴിൽ വനിതകൾക്കായി സംസ്ഥാന തലത്തിൽ അറബി കലിഗ്രഫി മത്സരം സംഘടിപ്പിച്ചിരുന്നു. ഈ വരുന്ന ഡിസംബർ 23, 24 ദിവസങ്ങളിൽ മുവാറ്റുപുഴ ബനാത്ത് കാമ്പസിൽ വെച്ച് പ്രസ്തുത മത്സരത്തോടനുബന്ധിച്ചുള്ള സമ്മാനദാനവും എക്സിബിഷനും നടക്കുകയാണ്. 23 വ്യാഴം രാവിലെ 10 മണിക്ക് പരിപാടികൾ ആരംഭിക്കും.

പ്രഗത്ഭ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പ്രസ്തുത പരിപാടിയിൽ കേരളത്തിൻ്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രതിഭകളുടെ കലാസൃഷ്ടികൾ ആസ്വദിക്കാൻ സാധിക്കും.

Related Articles