Current Date

Search
Close this search box.
Search
Close this search box.

ബധിര വിദ്യാര്‍ത്ഥികള്‍ക്കായി വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സ്

പുളിക്കല്‍: കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബധിരര്‍ക്ക് മാത്രമായി നാലു ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സിന് പുളിക്കല്‍ എബിലിറ്റിയില്‍ തുടക്കം കുറിച്ചു.
പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ പ്രൊഫ. പി. മമ്മദ് പദ്ധതി വിശദീകരിച്ചു. എബിലിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ അഹമ്മദ് കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സലീം കോനാരി, ടി പി ഇബ്രാഹിം, എം നസീം, റനീഷ് കെ എന്നിവര്‍ സംബന്ധിച്ചു.

വിവാഹം അതിന്റെ സാമൂഹികത, വിവാഹത്തിന്റെ ധാര്‍മിക ,നൈതിക മാനവിക മൂല്യങ്ങള്‍ , ആരോഗ്യ കുടുംബജീവിതം , മാനുഷിക ബന്ധങ്ങള്‍ , കുടുംബബന്ധങ്ങള്‍ , ലൈംഗിക ആരോഗ്യം, പാരന്റിംഗ്, കുടുംബ ബഡ്ജറ്റ് , വിവാഹവും നിയമവശങ്ങളും എന്നീ വിഷയങ്ങളില്‍ നാലുദിവസത്തെ ക്ലാസ്സുകള്‍ ആണ് നടക്കുന്നത്.

Related Articles