Current Date

Search
Close this search box.
Search
Close this search box.

ഡൽഹിയിലെ വംശീയ ഉന്മൂലനതിനെതിരെ സോളിഡാരിറ്റി-SIO പ്രതിഷേധം

ഇടുക്കി/തൊടുപുഴ:പൗരത്വ നിഷേധ നിയമത്തിനെതിരെ സമരം ചെയ്ത ഡൽഹിയിലെ സമരക്കാരെ  ഭരണ ഒത്താശയോടെ അരുംകൊല ചെയ്ത സംഘി-ഡൽഹി പൊലീസ്  കാപാലികതക്കെതിരെ സോളിഡാരിറ്റി -sio നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി. തൊടുപുഴ മങ്ങാട്ടുകവലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൌൺ ചുറ്റി ടൌൺ ഹാളിനു മുൻപിൽ സമാപിച്ചു.
  ശേഷം നടന്ന യോഗം സോളിഡാരിറ്റി ഇടുക്കി ജില്ലാ സമിതി അംഗം സുബൈർ ഹമീദ് ഉത്ഖാടനം നിർവഹിച്ചു.ജനാതിപത്യ അവകാശം ഉപയോഗിച്ചു സമാധാനപരമായി സമരം ചെയ്യുന്ന ഒരു ജനതയെ കേന്ദ്ര മന്ത്രിമാർ തന്നെ ആസൂത്രിത കലാപങ്ങളിലൂടെ വംശീയ ഉന്മൂലനം നടത്തുമ്പോൾ നിയമ വാഴ്ച രാജ്യത്തു ഇല്ലാതായി എന്നാണ് വ്യക്തമാകുന്നത്.വടി വാളുകളും,തോക്കുകളും,ലോഡ് കണക്കിന് കല്ലുകളുംഎത്തിക്കുകയും അതുപയോഗിച്ചു പോലീസ് സാന്നിധ്യത്തിൽ തന്നെ സ്ത്രീകളെയും കുട്ടികളെയും വധിക്കുകയും ചെയ്യുന്ന ഭീകര ഭരണമാണ് മോദിക്കാലത്തെ ജനാതിപത്യ ഭരണം.ജനങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ട ഭരണ ഘടന ബാധ്യത നിർവഹിക്കാത്ത മോഡി അമിത്ഷാ ഭരണം അവസാനിപ്പിക്കേണ്ട സത്വര നടപടി സുപ്രീംകോടതി കൈ കൊള്ളണം. ജുഡീഷ്യൽ അന്ന്വോഷണത്തിലൂടെ പ്രതികളെ കണ്ടെത്തി നിയമ വാഴ്ച തിരിച്ചു പിടിക്കാൻ ജുഡീഷ്യറി തെയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.
കാഞ്ഞാർ ഇസ്‌ലാമിക് സെന്റർ ഇമാം ബഷീർ ഫാറൂഖി മുഘ്യപ്രഭാഷണം നടത്തി.കരി നിയമങ്ങളുടെ മറവിൽ ഭരണഘടന തന്നെ കുഴിച്ചു മൂടുന്ന ആൾക്കൂട്ട ഭരണമായി കേന്ദ്രസർക്കാർ മാറി.ഇപ്പോൾ ആൾക്കൂട്ട നീതിയാണ് ഡൽഹിയിൽ അരങ്ങേറുന്നതെന്നദ്ദേഹം പറഞ്ഞു.sio ജില്ലാ പ്രസിഡന്റ് അമൽഷാ
അഷ്റഫ് അധ്യക്ഷം വഹിച്ച യോഗത്തിൽ  ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് പി പി കാസിം മൗലവി,സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് അബ്ബാസ് വി എച്, sio ഏരിയ പ്രസിഡന്റ് മുഹമ്മദ് റാസി തുടങ്ങിയവർ സംസാരിച്ചു.ശുഐബ് കാരിക്കോട്,ഹുസ്സൈൻ ടി എസ്, ബഷീർ വണ്ണപ്പുറം,നൗഷാദ് വി എച് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി

Related Articles