Current Date

Search
Close this search box.
Search
Close this search box.

ഗവ.ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് പഠനോപകരണം വിതരണം

പാലക്കാട്: മുട്ടിക്കുളങ്ങര ഗവ: ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ കമ്മിറ്റി പഠനോപകരണം വിതരണം ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ.എൻ.രാജേഷ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട് സഫിയ അടിമാലി മുഖ്യ പ്രഭാഷണം നടത്തി.

ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.ആനന്ദൻ അധ്യക്ഷത വഹിച്ചു.ചൈൽഡ് വെൽഫെയർ കമ്മിറ്റി മെമ്പർമാരായ വി.എസ്.മുഹമ്മദ് കാസിം, അഡ്വ.അപർണ്ണ, സൗഹൃദവേദി അസി. കൺവീനർ എം.സുലൈമാൻ, ജമാഅത്തെ ഇസ്ലാമി ജില്ലാ ഭാരവാഹികളായ സഫിയ ടീച്ചർ, നഫീസ സലാം, സഈദ ടീച്ചർ, എസ്.ബി.ഖദീജ, സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് ആലവി തുടങ്ങിയവർ ആശംസകൾ നേർന്നു. കേശവൻ സ്വാഗതവും ചിൽ കൗൺസിലർ മധു നന്ദിയും പറഞ്ഞു.

Related Articles