Current Date

Search
Close this search box.
Search
Close this search box.

കരുവള്ളി മുഹമ്മദ് മൗലവിയുടെ വിയോഗം: വിട പറഞ്ഞത് തലമുറകളുടെ ഗുരുനാഥന്‍- എം ഐ അബ്ദുല്‍ അസീസ്

കോഴിക്കോട്: കരുവള്ളി മുഹമ്മദ് മൗലവിയുടെ വിയോഗത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് അനുശോചിച്ചു. കേരള മുസ്ലിം നവോഥാനത്തിന് നേതൃത്വം നല്‍കിയ പ്രമുഖ പണ്ഡിതനും ചരിത്രസാക്ഷിയുമാണ് മുഹമ്മദ് മൗലവി. അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം തലമുറകളുടെ അധ്യാപകനാണ്. പക്ഷപാതിത്വങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയും വിനയവും ലാളിത്യവുമുള്ള ജീവിതശൈലിയുടെ ഉടമയുമായരുന്നെന്നും തന്റെ അനുശോചന സന്ദേശത്തില്‍ അബ്ദുല്‍ അസീസ് പറഞ്ഞു. മൗലവിയുടെ ജനാസ സന്ദര്‍ശിച്ച അദ്ദേഹം പരേതന്റെ പരലോക നന്മക്കായി പ്രാര്‍ഥിച്ചു.

Related Articles