Current Date

Search
Close this search box.
Search
Close this search box.

ഇനി നമുക്ക് സമാധാനത്തെക്കുറിച്ച് സംസാരിക്കാം മോദിയോട് ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: സമാധാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാം എന്ന സന്ദേശവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കഴിഞ്ഞ ദിവസം എന്‍.ഡി.എയുടെ വിജയത്തിനു പിന്നാലെ മോദിയെ അഭിനന്ദിച്ച് ഇമ്രാന്‍ രംഗത്തെത്തിയിരുന്നു. ദക്ഷിണേന്ത്യയിലെ സമാധാനത്തിനും പുരോഗതിക്കും അഭിവൃദ്ധിക്കു വേണ്ടി പോരാടാം എന്ന സന്ദേശമായിരുന്നു ഇമ്രാന്‍ മോദിക്ക് ആശംസിച്ചത്.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പാകിസ്താനെതിരെ കടുത്ത നടപടിയെടുക്കുമെന്നും കനത്ത തിരിച്ചടി നല്‍കുമെന്ന തരത്തിലുമായിരുന്നു ക്യാംപയിന്‍ നടത്തിയിരുന്നത്. ആണവായുധ ശേഷിയുള്ള ഇരു രാജ്യങ്ങളും തമ്മില്‍ അടുത്തിടെ സംഘര്‍ഷമുണ്ടായിരുന്നു. പുല്‍വാമയില്‍ സൈനികര്‍ക്കു നേരെ പാക് ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ബാലാകോട്ടില്‍ തിരിച്ചടി നടത്തുകയും ചെയ്തിരുന്നു. കശ്മീരിലെ സായുധ പോരാട്ടത്തിന് പിന്തുണ നല്‍കുന്ന പാകിസ്താനെ പാഠം പഠിപ്പിക്കുമെന്നും ബി.ജെ.പി അണികള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു.

Related Articles