Current Date

Search
Close this search box.
Search
Close this search box.

ഞാനിവിടെ വന്നിട്ടുള്ളത് മിണ്ടാതിരിക്കാനല്ല -ഇല്‍ഹാന്‍ ഉമര്‍

വാഷിങ്ടണ്‍: ലോകത്താകമാനം നീതി തേടുന്നവര്‍ക്ക് നിലകൊള്ളുന്നത് തുടരുമെന്ന് യു.എസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമര്‍. ലോകത്ത് നീതി തേടുന്ന കുടുംബങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നത് തുടരും; അഭയാര്‍ഥി ക്യാമ്പുകളിലെ കുടിയൊഴിപ്പിക്കട്ടവരാണെങ്കിലും എന്നെപ്പോലെ കട്ടിലിനടിയില്‍ ഒളിച്ചവരാണെങ്കിലും. ഞാന്‍ കോണ്‍ഗ്രസില്‍ വന്നിട്ടുള്ളത് നിശ്ശബ്ദയാകാനല്ല. ഞാനിവിടെ വന്നിട്ടുള്ളത് അവരുടെ ശബ്ദമാകാനാണെന്ന് ഇല്‍ഹാന്‍ ഉമര്‍ പറഞ്ഞു.

ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ ഇല്‍ഹാന്‍ ഉമറിനെ ഹൗസ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റിയില്‍ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇല്‍ഹാന്‍ ഉമറിനെ അനുകൂലിച്ച് 218 റപ്പബ്ലിക്കന്‍ അംഗങ്ങളും പ്രതികൂലിച്ച് 211 ഡെമോക്രാറ്റിക് അംഗങ്ങളുമാണ് വോട്ട് ചെയ്തത്. മിനിസോട്ടയില്‍ നിന്നുള്ള ഡെമോക്രാറ്റിക് അംഗമായ ഇല്‍ഹാന്‍ ഉമര്‍ 2019ല്‍ ഇസ്രായേലിനെ വിമര്‍ശിച്ച് നടത്തിയ പ്രസ്താവനയുടെ പേരിലാണ് വിദേശകാര്യ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles