Current Date

Search
Close this search box.
Search
Close this search box.

‘അതിലോലമോളമതിനോരമായ്…’ മനോഹര ഗാനവുമായി അല്‍ ജാമിഅ വിദ്യാര്‍ത്ഥികള്‍

മലപ്പുറം: ‘അതിലോലമോളമതിനോരമായ്, ഒഴുകുന്ന കൈവഴികളൊന്നിലായ്’ എന്നു തുടങ്ങുന്ന ഹൃദ്യമായ വരികളും മനോഹര ഈണങ്ങളും ചിട്ടപ്പെടുത്തി വ്യത്യസ്ത സംഗീത ആല്‍ബവുമായി ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ വിദ്യാര്‍ത്ഥികള്‍. ‘ഇലാഹിന്റെ വാരിധി’ എന്നു പേരിട്ട ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തംരംഗമായിട്ടുണ്ട്. അല്‍ജാമിഅയിലെ എസ്.ഐ.ഒ സംവേദന വേദിയാണ് ലിറിക്കല്‍ വീഡിയോ നിര്‍മിച്ചത്.

എം.എ അയ്മന്റെ വരികള്‍ ചിട്ടപ്പെടുത്തിയത് ഹസീബ് റസാഖാണ്. എസ്.വി സല്‍മാന്റെ കൂടെ ഹസീബ് റസാഖ്, ജാസിം ജമാല്‍ എന്നിവര്‍ ചേര്‍ന്നാണ് ശബ്ദം നല്‍കിയത്. അമീന്‍ നാസിഹിന്റെതാണ് ആശയത്തിന് ഗ്രാഫിക്‌സും ആനിമേഷനും നല്‍കിയത് മിസ്ഹബ് കാരക്കുന്നാണ്. ആന്റണി റാഫേല്‍, ജാസിം ജമാല്‍, ഹഫീസ്, സഈദ് ഹാഫിസ്, അന്‍സിഫ് അബ്ദുല്ല, സഫ്‌വാന്‍ എന്നിവരാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ചത്.

Related Articles