Current Date

Search
Close this search box.
Search
Close this search box.

ഇഖ്‌വാനികളും സലഫികളും ലോക പണ്ഡിതവേദിയുടെ ഭാഗമാണ് -അലി അല്‍ഖറദാഗി

ദോഹ: മുസ്‌ലിം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍കൊള്ളുന്ന സ്വതന്ത്ര അന്താരാഷ്ട്ര വേദിയാണ് ലോക പണ്ഡിതവേദിയെന്ന് ജനറല്‍ സെക്രട്ടറി ഡോ. അലി മുഹ്‌യുദ്ധീന്‍ അല്‍ഖറദാഗി. പതിനായിരത്തോളം പണ്ഡിതരും പത്തോളം പണ്ഡിത വേദികളും ലോക പണ്ഡിതവേദിയുടെ ഭാഗമാണ്. ഇത് സ്വതന്ത്ര വേദിയാണ്, ഏതെങ്കിലും രാഷ്ട്രത്തിന്റെയോ സംഘടനയുടെയോ അല്ല. സലഫികളും ഇഖ്‌വാനികളും സൂഫികളും തബ്‌ലീഗ്കാരും ഉള്‍കൊള്ളുന്ന മുസ്‌ലിം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യമുണ്ട്. നിബന്ധനകള്‍ പൂര്‍ത്തീകരിച്ചാല്‍ അവര്‍ക്ക് അംഗത്വത്തിന് അപേക്ഷിക്കുകയും പണ്ഡിത വേദിയില്‍ അംഗങ്ങളാകാവുന്നതുമാണ്. മുസ്‌ലിം സമൂഹത്തിന്റെ സേവനത്തിനും സത്യം വിശദീകരിക്കുന്നതിനും അധിനിവേശത്തിനെതിരായ നാഗരിക ഉത്തരവാദിത്തം ബോധ്യപ്പെടുത്തുന്നതിന് സമൂഹത്തിന് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും വേണ്ടിയാണ് ഈ വേദി പ്രവര്‍ത്തിക്കുന്നതെന്ന് അലി അല്‍ഖറദാഗി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles