Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിലെ 20 ഐ.ഐ.എമ്മുകളില്‍ ദലിത്-ആദിവാസി ഫാക്കല്‍റ്റി എട്ടെണ്ണത്തില്‍ മാത്രം

ന്യൂഡല്‍ഹി: ഇന്ത്യയിലെ 20 ഐ.ഐ.എമ്മുകളില്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്) വെറും എട്ടെണ്ണത്തില്‍ മാത്രമാണ് ദലിത്-ആദിവാസി വിഭാഗത്തില്‍പ്പെട്ട ഫാക്കല്‍റ്റികള്‍ ഉള്ളൂവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2019ല്‍ പാസാക്കിയ നിയമപ്രകാരം 15 ശതമാനം IIT,IIM ഉകളില്‍ 15 ശതമാനം പട്ടികജാതിക്കാര്‍ക്കും 7.5 ശതമാനം പട്ടികവര്‍ഗ്ഗക്കാര്‍ക്കും സംവരണം ചെയ്തതാണ്. 27 ശതമാനം ഒ.ബി.സിക്കാര്‍ക്കും 10 ശതമാനം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമാണ്.

21 IIMഉകളാണ് ആകെ രാജ്യത്തുള്ളത്. ഇതിലെല്ലാം കൂടി ആകെ 11 അധ്യാപകര്‍ മാത്രമാണ് പട്ടികജാതി,പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുമുള്ളത്. 2006ലെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ആക്റ്റ് അനുസരിച്ച് 7.5 ശതമാനം സംവരണം പട്ടിക വര്‍ഗക്കാര്‍ക്കുള്ളതാണ്. വ്യാഴാഴ്ച രാജ്യസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മാനവവിഭവശേഷി മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 2019ല്‍ കകങഉകളില്‍ ആകെ 4118 സീറ്റുകളാണുണ്ടായിരുന്നത്. ഇതില്‍ 378 എണ്ണം മാത്രമാണ് ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചത്. 9.17 ശതമാനമാണിത്.

IITകളില്‍ ആകെ 11279 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 16 ശതമാനം സീറ്റുകളിലാണ് ആദിവാസി വിഭാഗം പ്രവേശനം നേടിയത്. കഴിഞ്ഞ അഞ്ചു വര്‍ഷം ഇന്ത്യയിലെ ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും പ്രവേശനം നേടിയ ആദിവാസി,ഗോത്ര വര്‍ഗ്ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കണക്കുകളാണ് താഴെ.

Year IITs IIMs
2015 1663 251
2016 1871 274
2017 1893 296
2018 1810 349
2019 2254 378

 

Related Articles