Current Date

Search
Close this search box.
Search
Close this search box.

മനാമ: സൗഹൃദത്തിന്റെ കണ്ണികള്‍ ചേര്‍ത്ത് ദിശ സെന്റര്‍ ഇഫ്താര്‍ സംഗമം 

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ വിവിധ മത സമൂഹങ്ങളിലുള്ളവര്‍ക്കിടയിലെ പാരസ്പര്യവും സ്‌നേഹവും വിളിച്ചോതുന്നതായിരുന്നു. ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷനുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ ജമാല്‍ നദ്‌വി റമദാന്‍ സന്ദേശം നല്‍കി. വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങളും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും തിരിച്ചറിയാന്‍ കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം ഉണര്‍ത്തി.

മത വിശ്വാസങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയും അതിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വികല ചിന്തകള്‍ ചിലര്‍ ബോധപൂര്‍വം മുന്നോട്ട് വെക്കുന്നതിന്റെ പിന്നിലുള്ള താല്‍പര്യം കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയെന്നുള്ളതാണ്. ഏതൊരു മതവും മുന്നോട്ട് വെക്കുന്ന ആശയം പരസ്പര സ്‌നേഹവും സഹ വര്‍ത്തിത്വവുമാണ്. ചുറ്റുമുള്ള ആളുകളുടെ പ്രയാസവും വേദനകളും മനസിലാക്കി അവക്ക് പരിഹാരം കാണുക എന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു . പരിപാടിയില്‍ ഫ്രന്റ്‌സ് സെക്രട്ടറി എം. എം സുബൈര്‍ അധ്യക്ഷനായിരുന്നു. നസീം സബാഹിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച ചടങ്ങില്‍ മുഹമ്മദ് ഷാജി സ്വാഗതം ആശംസിക്കുകയും ദിശ സെന്റര്‍ ഡയറക്റ്റര്‍ അബ്ദുല്‍ ഹഖ് നന്ദി പറയുകയും ചെയ്തു.

എ. എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു. അബ്ബാസ് മലയില്‍, എം.എം. ഫൈസല്‍, ഗഫൂര്‍ മൂക്കുതല, എ. അഹ്മദ് റഫീഖ്, ഇല്‍യാസ് ശാന്തപുരം, അബ്ദുല്‍ ജലീല്‍ ഓട്ടുപാറ, യൂനുസ് സലീം, സാജിദ സലീം, ഹസീബ ഇര്‍ശാദ്, സമീറ നൗഷാദ് , സഈദ റഫീഖ്, റഷീദ സുബൈര്‍ , ഷൈമില നൗഫല്‍, നദീറ ഷാജി, സക്കീന അബ്ബാസ്, ഷബീറ മൂസ, ലുലു അബ്ദുല്‍ ഹഖ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles