Current Date

Search
Close this search box.
Search
Close this search box.

‘ദ കശ്മീര്‍ ഫയല്‍സ്’ ‘അശ്ലീലം’ തന്നെ; നിശ്ശബ്ദത വെടിഞ്ഞ് ജൂറിയിലെ മറ്റ് അംഗങ്ങള്‍

പനാജി/ന്യൂഡല്‍ഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദ കശ്മീര്‍ ഫയല്‍സ്’ ചിത്രത്തിനെതിരെ രൂക്ഷമായി പ്രസ്താവന നടത്തിയ ഇസ്രായേല്‍ സംവിധായകനും ഗോവ രാജ്യാന്തര ചലച്ചിത്രോത്സവ (International Film Festival of India) ജൂറി തലവനുമായ നദവ് ലാപിഡിനെ പിന്തുണച്ച് ജൂറിയിലെ മറ്റ് അംഗങ്ങള്‍. ‘ദ കശ്മീര്‍ ഫയല്‍സി’നെ കുറിച്ചുള്ള ലാപിഡിന്റെ നിലപാടിന് ജൂറിയിലെ എല്ലാ വിദേശ അംഗങ്ങളുടെയും പിന്തുണ അറിയിച്ച് സഹ ജൂറി അംഗമായിരുന്ന ജിങ്കോ ഗോട്ടോ ഇന്ന് (ഡിസംബര്‍ മൂന്നിന്) പ്രസ്താവന ട്വീറ്റ് ചെയ്തു. ചിത്രം ‘അശ്ലീല’വും ‘പ്രൊപഗണ്ട’യുമാണെന്ന് പ്രതികരിച്ച നദവ് ലാപിഡിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജൂറിയിലെ മറ്റ് അംഗങ്ങള്‍ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍, ജൂറി അംഗമായിരുന്ന സുദീപ്‌തോ സെന്‍ താന്‍ ലാപിഡിന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

നിശ്ശബ്ദത വെടിഞ്ഞ് ഐ.എഫ്.ഐ.എഫ് ജൂറിയിലെ വിദേശികളായ മറ്റ് മൂന്ന് അംഗങ്ങളും ലാപിഡിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. സഹ ജൂറി അംഗങ്ങളായ ജിങ്കോ ഗൊട്ടോ, പാസ്‌കേല്‍ ചാവന്‍സ്, യേവിയര്‍ അംഗുലോ ബാര്‍ട്ടൂറന്‍ എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പങ്കെടുത്ത ഐ.എഫ്.എഫ്.ഐ സമാപന ചടങ്ങിലായിരുന്നു ലാപിഡിന്റെ പ്രതികരണം. പ്രതികരണം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles