Current Date

Search
Close this search box.
Search
Close this search box.

ഇദ്‌ലിബിലെ വിമതരുടെ കേന്ദ്രങ്ങള്‍ ഒഴിപ്പിച്ചു

ഇദ്‌ലിബ്: സിറിയയിലെ വിമതര്‍ കൈയേറിയ ഇദ്‌ലിബിനടുത്ത പ്രദേശങ്ങളില്‍ നിന്നും ആയിരക്കണക്കിന് പേരെ രക്ഷപ്പെടുത്തി. വിമതര്‍ കൈയടിക്കിയിരുന്ന ഇദ്‌ലിബ് പ്രവിശ്യയിലെ ഫുആ,കഫ്‌രയ മേഖലകളില്‍ നിന്നാണ് സര്‍ക്കാര്‍ സൈന്യം സാധാരണക്കാരെ രക്ഷിച്ചത്. വിമതരുമായുണ്ടാക്കിയ കരാറിനെത്തുടര്‍ന്നാണ് ഇവരെ വിട്ടുനല്‍കിയത്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മേഖലയിലേക്കാണ് ഇവരെ മാറ്റിയത്. ഏകദേശം ആറായിരത്തോളം പേരെ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് ഓദ്യോഗിക കണക്കുകള്‍. നൂറിലധികം ബസുകളിലായി കനത്ത സുരക്ഷ അകമ്പടിയോടെയാണ് ഇവിടെ നിന്നും ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

ശിയാക്കള്‍ ഭൂരിപക്ഷമുള്ള സ്ഥലങ്ങളാണ് അല്‍ ഫുആ,കഫ്‌രയ എന്നീ സ്ഥലങ്ങള്‍. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവരുടെ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയായത്. അലപ്പോ പ്രവിശ്യയിലെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്കാണ് ഇവരെ മാറ്റിയത്.

ബുധനാഴ്ച വിമതരുമായുണ്ടാക്കിയ കരാറിനെത്തുടര്‍ന്നാണ് വിമത കേന്ദ്രങ്ങളില്‍ നിന്നും ഇവരെ മോചിപ്പിച്ചത്. രാജ്യത്തെ ജയിലുകളിലുള്ള അല്‍ഖ്വയ്ദ-ഇറാന്‍ പിന്തുണയുള്ള വിമതരെ വിട്ടയച്ചാല്‍ പ്രദേശത്ത് നിന്നും തങ്ങള്‍ പിന്‍വാങ്ങാം എന്നായിരുന്നു കരാര്‍. ഇതുപ്രകാരം 1500ഓളം തടവുകാരെ കൈമാറാന്‍ സിറിയ ധാരണയിലെത്തിയിരുന്നു.

Related Articles