Current Date

Search
Close this search box.
Search
Close this search box.

ഇദ്‌ലിബില്‍ ആശുപത്രിക്കു നേരെ ബോംബാക്രമണം; 14 മരണം

ഇദ്‌ലിബ്: സിറിയയിലെ യുദ്ധ സംഘര്‍ഷ പ്രദേശമായ ഇദ്‌ലിബില്‍ ആശുപത്രിക്കു നേരെ സര്‍ക്കാര്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ഹമയിലും ഇദ്‌ലിബ് പ്രവിശ്യയിലുമാണ് സൈന്യം വ്യോമാക്രമണം നടത്തിയത്. കഴിഞ്ഞ മൂന്ന് മാസമായി സര്‍ക്കാര്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ സിറിയയിലെ വിവിധ മേഖലകളില്‍ രൂക്ഷമായ ആക്രമണങ്ങളാണ് സൈന്യം നടത്തുന്നത്. വിമതരെ ലക്ഷ്യം വെച്ചാണ് ആക്രമണം എന്നു പറയുമ്പോഴും ആരോഗ്യ കേന്ദ്രങ്ങള്‍ക്കു നേരെയാണ് മിക്ക ആക്രമണങ്ങളും സംഭവിക്കുന്നതെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിറിയന്‍ സര്‍ക്കാര്‍ സൈന്യം വിമത കേന്ദ്രമായ ഇദ്‌ലിബ് പ്രവിശ്യയിലേക്ക് അതിക്രമിച്ചു കടക്കുകയാണ്. മേഖലയില്‍ പ്രസിഡന്റ് ബശ്ശാര്‍ അസദിന്റെ സൈന്യവും തുര്‍ക്കിയുടെയും റഷ്യയുടെയും സൈന്യം പിന്തുണ നല്‍കുന്ന സഖ്യവും തമ്മിലാണ് പ്രധാന സംഘര്‍ഷം. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Related Articles