Current Date

Search
Close this search box.
Search
Close this search box.

രാസായുധ പ്രയോഗത്തിന് മുതിര്‍ന്ന് സിറിയ; മുന്നറിയിപ്പുമായി യു.എസ്

ഇദ്‌ലിബ്: സിറിയയിലെ ഇദ്‌ലിബില്‍ മറ്റൊരു യുദ്ധത്തിനൊരുങ്ങി ബശ്ശാര്‍ അല്‍ അസദ് ഭരണകൂടം. സിറിയന്‍ സൈന്യം ഇദ്‌ലിബില്‍ രാസായുധ പ്രയോഗം നടത്താന്‍ തയാറെടുക്കുന്നതായി യു.എസ് ആരോപിച്ചു. ഇതിന്റെ നിരവധി തെളിവുകള്‍ ലഭിച്ചതായി സിറിയയിലെ യു.എസ് ഉപദേശകന്‍ ജിം ജെഫ്രി പറഞ്ഞു. അതേസമയം, യു.എസിന്റെ ആരോപണത്തെ സിറിയ തള്ളിക്കളഞ്ഞു. റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തെ ഏറ്റവും വലിയ വിമത കേന്ദ്രമായ ഇദ്‌ലിബിനെ ലക്ഷ്യമാക്കിയാണ് സിറിയന്‍ സൈന്യം ഇപ്പോള്‍ യുദ്ധത്തിന് കോപ്പുകൂട്ടുന്നത്. സിറിയന്‍ ഭരണകൂടം ഇദ്‌ലിബില്‍ രാസായുധം പ്രയോഗിച്ചാല്‍ യു.എസ് ഉടനടി പ്രതികരിക്കുമെന്നും സിറിയ ഇതില്‍ നിന്നും പിന്മാറണമെന്നും യു.എസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

സിറിയയും സഖ്യകക്ഷിയായ റഷ്യയും ഇദ്‌ലിബില്‍ ആക്രമണം നടത്തിയാല്‍ തെക്കുകിഴക്കന്‍ തുര്‍ക്കിയിലേക്ക് വലിയ രീതിയിലുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് ഉണ്ടാവുമെന്നും ജിം ജെഫ്രി പറഞ്ഞു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുടെ ഉപദേശകനാണ് ജിം.

Related Articles