Current Date

Search
Close this search box.
Search
Close this search box.

അമ്മയുടെ കയ്യില്‍ നിന്നും കുഞ്ഞിനെ പിടിച്ചുവാങ്ങി ന്യൂയോര്‍ക്ക് പൊലിസിന്റെ ക്രൂരത

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സര്‍ക്കാര്‍ ഓഫിസില്‍ സേവനം തേടിയെത്തിയ സ്ത്രീയുടെ കൈയില്‍ നിന്നും കുഞ്ഞിനെ വലിച്ചെടുത്ത് ന്യൂയോര്‍ക്ക് പൊലിസിന്റെ ക്രൂരത. ന്യൂയോര്‍ക്കിലെ ബ്രൂക്‌ലിന്‍ ഫുഡ് സ്റ്റാംപ് ഓഫിസിലെത്തിയ ജാസ്മിന്‍ ഹെഡ്‌ലിയെയാണ് പൊലിസ് തറയിലൂടെ വലിച്ചിഴച്ച് ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്തത്.

ഓഫിസില്‍ കസേരകളുടെ കുറവ് മൂലം തറയില്‍ തന്റെ കുഞ്ഞിനെയും പിടിച്ച് ഇരിക്കുകയായിരുന്നു ജാസ്മിന്‍. ഈ സമയം പൊലിസ് ജാസ്മിനോട് അവിടെ നിന്നും മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇത് നിരസിച്ചതിനാണ് ജാസ്മിനെയും കുഞ്ഞിനെയും ക്രൂരമായി രീതിയില്‍ പിടിവലിയിലൂടെ അവിടെ നിന്നും നീക്കിയത്. സംഭവത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി ആളുകളാണ് പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്. ജാസ്മിന്‍ മാറോടു ചേര്‍ത്ത കുട്ടിയെ പൊലിസുകാരന്‍ പിടിച്ചു വലിക്കുന്നതും തറയിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു പോകുന്നതും വീഡിയോവില്‍ കാണാം. പൊലിസിനെ തടയാന്‍ ഓഫിസില്‍ കണ്ടു നില്‍ക്കുന്നവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരെയും പൊലിസ് തടയുകയാണ്.

Related Articles