Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ഉപരോധം: വ്യോമപാത വിഷയത്തില്‍ ഇടപെട്ട് ഐ.സി.ജെ

ജനീവ: ഖത്തര്‍ ഉപരോധ വിഷയത്തില്‍ ഇടപെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) രംഗത്ത്. ഖത്തറിന്റെ വ്യോമപാത തടഞ്ഞതുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഐ.സി.ജെ വിധി പുറപ്പെടുവിക്കുന്നത്. ഖത്തറിനെതിരെ അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂന്ന് വര്‍ഷമായ വേളയിലാണ് അന്താരാഷ്ട്ര തലത്തില്‍ ഒരു ഇടപെടല്‍ ഉണ്ടാകുന്നത്. ഖത്തറിനെതിരെയുള്ള വ്യോമപാത ഉപരോധം നീക്കം ചെയ്യുന്നതിനുള്ള നിയമപരമായ ശ്രമം ഇനി അന്താരാഷ്ട്ര നീതിന്യാ കോടതിയുടെ വിധിയെ ആശ്രയിച്ചിരിക്കും.

2017 ജൂണ്‍ അഞ്ചിനാണ് സൗദി,യു.എ.ഇ,ഈജിപ്ത്,ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ വ്യോമ-നാവിക-കര മേഖലകളില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയത്.

Related Articles