Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍: പ്രസിഡന്റ് ഇബ്രാഹിം റഈസി തന്നെ

തെഹ്‌റാന്‍: കഴിഞ്ഞ ദിവസം നടന്ന ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പോലെ ജുഡീഷ്യറി തലവനും ഇറാന്‍ പരമോന്നത നേതാവ് ആയതുള്ള അലി ഖാംനഈയുടെ അനുയായിയുമായ ഇബ്രാഹിം റഈസിക്ക് വന്‍ വിജയം. 90 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിയുമ്പോഴും റഈസി ഏറെ മുന്നിലാണ്. ആഭ്യന്തര മന്ത്രാലയമാണ് ഔദ്യോഗികമായി ഇക്കാര്യമറിയിച്ചത്. ആകെ പോള്‍ ചെയ്ത 286 ലക്ഷം വോട്ടി 178 ലക്ഷവും റഈസിക്കനുകൂലമാണ്. രണ്ട് തവണ തുടര്‍ച്ചയായി പ്രസിഡന്റ് പദവി അലങ്കരിച്ച ഹസന്‍ റൂഹാനി പുതിയ പ്രസിഡന്റ് ഇബ്രാഹിം റഈസിയെ അഭിനന്ദിച്ച് രംഗത്തെത്തി.

വെള്ളിയാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. പോളിങ് കുറവാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇറാന്‍ ജുഡീഷ്യറി തലവനും യു.എസിന്റെ ഉപരോധം നേരിടുന്നയാളുമായ ഇബ്രാഹീം റഈസി. അദ്ദേഹത്തിന് മുന്‍തൂക്കമുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ എതിരാളിയായി സെന്‍ട്രല്‍ ബാങ്ക് മുന്‍ മേധാവി അബ്ദുനസീര്‍ ഹിമ്മത്തിയാണ് രംഗത്തുണ്ടായിരുന്നത്.

നിലവിലെ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ സഖ്യത്തിലുള്ളവര്‍ക്ക് മത്സരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. റൂഹാനിയുമായി സഖ്യമുണ്ടാക്കിയവര്‍ ഉള്‍പ്പെടെ നൂറുകണക്കിന് സ്ഥാനാര്‍ത്ഥികളെയാണ് കമ്മീഷന്‍ വിലക്കിയത്. അതിനാല്‍ തന്നെ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.

ഇറാന്‍ പരമോന്നത നേതാവ് ആയതുള്ള അലി ഹുസൈനി ഖമേനിയുടെ നേതൃത്വത്തില്‍ 12 അംഗ ഭരണഘടന ഘടകമായ കൗണ്‍സിലിലെ 12 അംഗങ്ങളുടെ പിന്തുണ റഈസിക്കായിരുന്നു.

Related Articles