Current Date

Search
Close this search box.
Search
Close this search box.

കശ്മീര്‍ വിഷയത്തില്‍ രാജിവെച്ച ഐ.എ.എസ് ഉദ്യോഗസ്ഥനോട് ജോലിയില്‍ പ്രവേശിക്കാനാവശ്യപ്പെട്ട് നോട്ടീസ്

ന്യൂഡല്‍ഹി: കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധമറിയിച്ച് സര്‍വീസില്‍ നിന്നും രാജിവെച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥിനോട് തിരിച്ച് സര്‍വീസില്‍ പ്രവേശിക്കാനാവശ്യപ്പെട്ട് നോട്ടീസ്. രാജി സ്വീകരിക്കുന്നത് വരെ ജോലിയില്‍ തുടരാനാണ് അദ്ദേഹത്തിന് ലഭിച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച പി.ടി.ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ദാദ്ര ആന്റ് നാഗര്‍ ഹവേലി ഭരണകൂടത്തിലെ നഗര വികസന,കാര്‍ഷിക വിഭാഗത്തിന്റെ സെക്രട്ടറിയായിരുന്ന കണ്ണന്‍ ഗോപിനാഥ് ഐ.എ.എസ് ഓഗസ്റ്റ് 21നാണ് കശ്മീര്‍ വിഷയത്തിന്റെ പേരില്‍ ജോലിയില്‍ നിന്നും രാജിവെച്ചത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്. ഓഗസ്റ്റ് 27നാണ് അദ്ദേഹത്തിന് ദാം ആന്റ് ദിയു പേഴ്‌സണല്‍ ഡിപ്പാര്‍ട്‌മെന്റില്‍ നിന്നും ജോലിയില്‍ തുടരണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിക്കുന്നത്. നോട്ടീസില്‍ ഡെപ്യൂട്ടി സെക്രട്ടറി ഗുര്‍പ്രീത് സിങ് ഒപ്പു വെച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ച വിഷയത്തില്‍ പ്രതികരിക്കാന്‍ ഗോപിനാഥ് തയാറായില്ല.

Related Articles