Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍: ആണവ പരിശോധനയ്ക്ക് നിയന്ത്രണങ്ങളോടെ അനുമതി

തെഹ്‌റാന്‍: ആവശ്യമായ പരിശോധനയും നിരീക്ഷണ പ്രവര്‍ത്തനങ്ങളും മൂന്ന് മാസം വരെ തുടരുന്നതിന് ഇന്റര്‍നാഷനല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി (IAEA) ഇറാനുമായി ധാരണയിലെത്തിയതായി യു.എന്‍ ന്യൂക്ലിയര്‍ വാച്ച്‌ഡോഗ് മേധാവി റാഫേല്‍ ഗ്രോസി ഞായറാഴ്ച പറഞ്ഞു. ഇറാന്‍ അധികൃതരുമായുള്ള സംഭാഷണം നല്ല പ്രതികരമാണ് ഉളിവാക്കിയത്. അത് നിലവിലെ സ്ഥിതിഗതിളെ സംരക്ഷിക്കുന്നതുമാണ് -തെഹ്‌റാനില്‍ നിന്ന് യാത്ര തിരിച്ച് വിയന്നയിലെത്തിയ ഐ.എ.ഇ.എ മേധാവി റാഫേല്‍ ഗ്രോസി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, പരിശോധന നിയന്ത്രണങ്ങളോടെയായിരിക്കും.

യു.എസ് മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ചുമത്തിയ ഉപരോധം നീക്കുന്നതിന് പുതിയ പ്രസിഡന്റ് ജോ ബൈഡന് നിശ്ചയിച്ച സമയപരിധി ഫെബ്രുവരി 23ന് അവസാനിക്കുകയാണ്. അതിന് മുമ്പാണ് റാഫേല്‍ ഗ്രോസിയുടെ ഇറാന്‍ സന്ദര്‍ശനം. ഉപരോധം നീക്കുന്നില്ലെങ്കില്‍ ഐ.എ.ഇ.എയുടെ അടിയന്തര പരിശോധന ഇറാന്‍ നിര്‍ത്തിവെക്കുന്നതാണ്.

Related Articles