Current Date

Search
Close this search box.
Search
Close this search box.

ഞാന്‍ വീട്ടുതടങ്കലില്‍, മോദിയുടെ കീഴിലുള്ള ഏകാധിപത്യമാണിത്: ഉമര്‍ അബ്ദുല്ല

ശ്രീനഗര്‍: നരേന്ദ്ര മോദിയുടെ കീഴില്‍ നടക്കുന്ന ഏകാധിപത്യ ഭരണമാണിതെന്നും താനിപ്പോഴും സ്വന്തം വീട്ടുതടങ്കലില്‍ കഴിയുകയാണെന്നും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബുദല്ല. ആഭ്യന്തര മന്ത്രിക്ക് എങ്ങിനെയാണ് ഇങ്ങനെ കള്ളം പറയാന്‍ കഴിയുന്നത്. എനിക്ക് എന്റെ മകളുടെ വീട്ടിലേക്ക് പോകാന്‍ സാധിക്കുന്നില്ല. ഇത് പിടിച്ചുപറിയാണ്. ആര്‍ട്ടിക്കിള്‍ 370നെക്കുറിച്ച് പ്രധാനമന്ത്രിയില്‍ നിന്നും യാതൊരു മുന്നറിയിപ്പും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തങ്ങള്‍ ആരെയും അറസ്റ്റു ചെയ്യുകയോ വീട്ടുതടങ്കലിലാക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നത്.

വീട്ടുതടങ്കിലാക്കപ്പെട്ട മുഴുവന്‍ രാഷ്ട്രീയ നേതാക്കളെയും ഉടന്‍ വിട്ടയക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. കശ്മീരിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ അജ്ഞാത കേന്ദ്രങ്ങളില്‍ തടവിലാണ്. ഇത് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. തടവിലാക്കപ്പെട്ടവരെ നിരുപാധികം വിട്ടയക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles