മലപ്പുറം: യു.എ.യില്‍ കഴിയുന്ന ഇന്ത്യക്കാരായ പ്രവാസികളുടെ ആശങ്ക അറിയിക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിന് നന്ദി അറിയിച്ചും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ദുബൈ ഭരണാധികാരികള്‍ക്ക് കത്തയച്ചു.
കെ.എം.സി.സിയുടെ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തും ദുബൈ അധികാരികള്‍ക്കും ദുബൈ ഹെല്‍ത്ത് അതോറിറ്റി ഡയരക്ടര്‍ ജനറല്‍ ഹുമൈദ് അല്ഖിതാമി, ദുബൈ പൊലിസ് മേധാവി ലെഫ്. ജനറല്‍ അബ്ദുള്ള ഖലീഫ അല്‍മര്‍റി, ദുബൈ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്മെന്റ് ഡയരക്ടര്‍ ജനറല്‍ തലാല്‍ ഹുമൈദ് ബെല്‍ഹൂല്‍, ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂമിന്റെ സാബീല്‍ പാലസ് ഡയരക്ടര്‍ ഹാരിബ് ബിന്‍ സുബൈഹ് എന്നിവര്‍ക്കാണ് കത്തയച്ചത്. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തി യു.എ.ഇ ഗവണ്മെന്റ് ചെയ്തുകൊണ്ടിരിക്കുന്ന വിശിഷ്ട സേവനങ്ങളില്‍ തങ്ങള്‍ സന്തുഷ്ടി അറിയിച്ചു. ദുബൈ ഭരണകൂടവും ആരോഗ്യമന്ത്രാലയും നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അങ്ങേയറ്റം വിലമതിക്കുന്നതായും എല്ലാ ആരോഗ്യ, സുരക്ഷാ പ്രവര്‍ത്തനങ്ങളോടും സഹകരിക്കാന്‍ കെ.എം.സി.സി തയ്യാറാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.