Current Date

Search
Close this search box.
Search
Close this search box.

പഴശ്ശിരാജ അവാര്‍ഡ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക്

കോഴിക്കോട്: ഏഴാമത് പഴശ്ശിരാജ അവാര്‍ഡ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഉപാധ്യക്ഷനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക്. കേരളത്തിലെ വിദ്യഭ്യാസരംഗത്ത് ഹൈദരലി തങ്ങള്‍ നല്‍കിയ മാതൃകപരമായ സേവനങ്ങള്‍ മാനിച്ച് പഴശ്ശിരാജ കമ്യൂണിറ്റിയാണ് പുരസ്‌കാരം നല്‍കുന്നത്.

പുല്‍പ്പള്ളി പഴശ്ശിരാജ കോളജില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ ബത്തേരി രൂപതാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ തോമസ് ഹൈദരലി തങ്ങള്‍ക്ക് പുരസ്‌കാരം സമ്മാനിക്കും. പതിനായിരം രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.

Related Articles