Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത് മുന്‍ സൈനിക ഭരണാധികാരി ഹുസൈന്‍ തന്‍താവി അന്തരിച്ചു

കൈറോ: ഈജിപ്ത് മുന്‍ മിലിട്ടറി കൗണ്‍സില്‍ തലവനും മുബാറക് ഭരണത്തിനു ശേഷം താത്കാലിക പരിവര്‍ത്തന കൗണ്‍സിലിന് നേതൃത്വം നല്‍കുകയും ചെയ്തിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ ഹുസൈന്‍ തന്‍താവി അന്തരിച്ചു. 85 വയസ്സുകാരനായ തന്‍താവി Supreme Council of the Armed Forces (SCAF) എന്ന സൈനിക കൗണ്‍സില്‍ മുന്‍ തലവന്‍ കൂടിയായിരുന്നു. ഈജിപ്ത് പ്രസിഡന്‍സിയെ ഉദ്ധരിച്ച് എ.എഫ്.പി ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

2011ല്‍ രാജ്യത്ത് നടന്ന അറബ് വസന്തത്തെത്തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭത്തില്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക് രാജിവെച്ചതിനു ശേഷം താല്‍ക്കാലികമായി നിലവില്‍ വന്ന സുപ്രീം കൗണ്‍സിലിന് നേതൃത്വം നല്‍കിയത് തന്‍താവിയായിരുന്നു. ഒന്നര വര്‍ഷത്തോളം ഈ കൗണ്‍സിലാണ് രാജ്യം ഭരിച്ചത്.

1956, 1967, 1973 തുടങ്ങിയ കാലത്ത് ഇസ്രായേലിനെതിരെ യുദ്ധത്തിന് നേതൃത്വം നല്‍കിയ അദ്ദേഹം 21 വര്‍ഷം പ്രതിരോധ മന്ത്രിയായും സേവനമനുഷ്ടിച്ചു. 2012ല്‍ ഈജിപ്തിന്റെ ചരിത്രത്തിലെ ആദ്യത്തെ സ്വതന്ത്രവും ജനാധിപത്യ രീതിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലീം ബ്രദര്‍ഹുഡ് വിജയിക്കുകയും പ്രസിഡന്റായി മുഹമ്മദ് മുര്‍സി അധികാരമേറുകയും ചെയ്തിരുന്നു. ഇതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷം തന്‍താവിയെ പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. പിന്നീട് തന്‍താവി പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നില്ല.

1952 -ലെ രാജവാഴ്ച അട്ടിമറിച്ചതുമുതല്‍ 2012 ലെ മുര്‍സിയുടെ തിരഞ്ഞെടുപ്പ് വരെയുള്ള എല്ലാ ഈജിപ്ഷ്യന്‍ നേതാക്കളെയും പോലെ, തന്‍താവിയും സൈനിക റാങ്കുകളില്‍ നിന്നാണ് ഉയര്‍ന്നുവന്നത്.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles