Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ നൂറുകണക്കിന് ഐ.എസ് പോരാളികള്‍ കീഴടങ്ങിയെന്ന് എസ്.ഡി.എഫ്

ദമസ്‌കസ്: സിറിയയില്‍ നൂറുകണക്കിന് ഐ.എസ് പോരാളികള്‍ കീഴടങ്ങിയെന്ന് യു.എസ് പിന്തുണയുള്ള കുര്‍ദ് സൈന്യമായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്.ഡി.എഫ്) അറിയിച്ചു. വടക്കുകിഴക്കന്‍ സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ നിന്ന് 400ഓളം ഐ.എസ് തീവ്രവാദികളെയാണ് പിടികൂടിയതെന്ന് അവകാശപ്പെട്ടത്.

കിഴക്കന്‍ സിറിയയിലെ അവസാന ഐ.എസ് താവളത്തില്‍ നിന്നും രക്ഷപ്പെടുന്നതിനിടെയാണ് സായുധ സംഘമായ ഐ.എസ് പോരാളികള്‍ കീഴടങ്ങിയതെന്നാണ് കുര്‍ദ് സൈന്യം അറിയിച്ചത്. ദെയ്ര്‍ അസോര്‍ പ്രവിശ്യയിലെ ബഗൗസ് ഗ്രാമത്തില്‍ നിന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റെ ലെവന്റിന്റെ (ഐസില്‍) നൂറോളം പോരാളികള്‍ കീഴടങ്ങിയതെന്ന് എസ്.ഡി.എഫ് മുതിര്‍ന്ന കമാന്‍ഡര്‍ അറിയിച്ചു.

Related Articles