Current Date

Search
Close this search box.
Search
Close this search box.

കിഴക്കന്‍ തുര്‍ക്കിയില്‍ ഭൂചലനം: നിരവധി മരണം

അങ്കാറ: കിഴക്കന്‍ തുര്‍ക്കിയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ഭൂചലനത്തില്‍ നിരവധി മരണം. 6.8 മാഗ്നിറ്റിയൂഡ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 20ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 900ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 30ലധികം പേര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. മേഖലയില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എലാസിഗ് പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം ഭൂകമ്പമനുഭവപ്പെട്ടത്.

കടുത്ത തണുപ്പിനിടെയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. അയല്‍ പ്രദേശങ്ങളില്‍ നിന്നും രക്ഷാ ദൗത്യ സംഘം ഇവിടെയെത്തിയിട്ടുണ്ട്. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നിട്ടുണ്ട്.രാത്രി വൈകിയുെ തിരച്ചില്‍ തുടരുകയാണ്. സൈന്യത്തിന്റെ സഹായം ലഭ്യമാക്കുമെന്ന് പ്രതിരോധ മന്ത്രി ഹുലുസി അകര്‍ പറഞ്ഞു.

Related Articles