Current Date

Search
Close this search box.
Search
Close this search box.

‘ഹം ദേകേംഗേ’ ഗാനം പൗരത്വ പ്രതിഷേധത്തിന് അനുയോജ്യമല്ലെന്ന് കാണ്‍പൂര്‍ ഐ.ഐ.ടി

കാണ്‍പൂര്‍: പൗരത്വ പ്രതിഷേധ സമരത്തില്‍ പ്രമുഖ സംഗീതജ്ഞന്‍ ഫായിസ് അഹ്മദ് ഫായിസിന്റെ വിഖ്യാതമായ ‘ഹം ദേകേംഗേ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത് അനുയോജ്യമായില്ലെന്ന് കാണ്‍പൂര്‍ ഐ.ഐ.ടി പ്രസ്താവിച്ചു.

ഐ.ഐ.ടി ക്യാംപസില്‍ സി.എ.എ വിരുദ്ധ സമരത്തില്‍ വിദ്യാര്‍ത്ഥികള്‍ ഈ ഗാനം പ്രതിഷേധ പരിപാടിക്കിടെ ഉപയോഗിച്ചിരുന്നു. അഞ്ച് അധ്യാപകരും ആറ് വിദ്യാര്‍ത്ഥികളുമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു കമ്മിറ്റിയെ ഐ.ഐ.ടി നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പരിപാടി സംഘടിപ്പിച്ചത് അഭികാമ്യമല്ലെന്നും സ്ഥാപനം അവരെ ഉപദേശിക്കണമെന്നും കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.

കഴിഞ്ഞ ഡിസംബര്‍ 17ന് നടത്തിയ പ്രതിഷേധ പരിപാടിക്കെതിരെ സ്ഥാപനാധികാരികള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

Related Articles