Current Date

Search
Close this search box.
Search
Close this search box.

അജ്മാനിലെ തീപിടുത്തം; വ്യാപക നാശനഷ്ടം

അജ്മാന്‍: യു.എ.ഇയിലെ അജ്മാനില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ തീപിടുത്തത്തില്‍ നിരവധി കടകള്‍ കത്തിനശിച്ചു. അജ്മാന് വ്യവസായ മേഖലയിലെ ഇറാനിയന്‍ സൂഖിലാണ് ബുധനാഴ്ച രാത്രിയോടെ തീപിടുത്തമുണ്ടായത്. 120 കടകള്‍ കത്തിനശിച്ചിട്ടുണ്ട്. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും കടകള്‍ കോവിഡ് മൂലം മാസങ്ങളായി അടച്ചിട്ടതായിരുന്നുവെന്നും യു.എ.ഇ പൊലിസ് പറഞ്ഞു.

തീ അജ്മാന്‍ നഗരമൊന്നടങ്കം പടര്‍ന്നുപിടിക്കുകയായിരുന്നു. തീപിടുത്തം രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നു. ഇവിടെ വ്യാവസായ മേഖലക്ക് പുറമെ സ്‌പെഷ്യാലിറ്റി ആശുപത്രിയും പഴം-പച്ചക്കറി മാര്‍ക്കറ്റും സ്ഥിതിചെയ്യുന്നുണ്ട്. ആശുപത്രിയില്‍ നിന്നും ആളുകളെ രാത്രി തന്നെ മാറ്റിയിരുന്നു. ഇവിടെ ഒരു കടയില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ക്കിടെയാണ് തീപടര്‍ന്നുപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

നിരവധി കടകള്‍ കത്തിനശിച്ചതിനാല്‍ കോടികളുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്. അറ്റകുറ്റപ്പണികള്‍ക്കായി വെല്‍ഡിങ് ജോലികള്‍ നടക്കുന്നതിനിടെ തീ പടരുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. തീപിടുത്തത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Related Articles