Current Date

Search
Close this search box.
Search
Close this search box.

‘ഹുബ്ബുറസൂല്‍’ പൊതു സമ്മേളനം

കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) വെസ്റ്റ് മേഖല ഹുബ്ബുറസൂല്‍ പൊതുസമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ തിരുവനന്തപുരം പാളയം ഇമാം വി.പി. സുഹൈബ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. പ്രവാചക മാതൃക മനുഷ്യ സമാജത്തെ വലീയ ആശയം പഠിപ്പിക്കുന്നു വെന്നും ലോകത്തുള്ള മറ്റെല്ലാ മാതൃകകളില്‍നിന്നും വ്യതിരിക്തനാക്കുന്നത് അദ്ദേഹത്തിന്റെ മനുഷ്യ ധാര്‍മിക മൂല്യങ്ങളിലെ പരിപൂര്ണതയാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യര്‍ക്കിടയില്‍ ഭാഷ വര്‍ണ ദേശ വ്യത്യസ്ത കാണിക്കാതെ തമ്മില്‍ പരസ്പര സഹോദരന്‍മാരാക്കിയതാണ് പ്രവാചക ചരിത്രം. തീര്‍ഥാടന കേന്ദ്രങ്ങള്‍ സമാധാനകേന്ദ്രങ്ങളാവണമെന്നും പ്രവാചക മാതൃകയിലെ വിട്ടു വീഴ്ച്ച എന്ന മുഖമുദ്രയിലൂടേ അവ സാധ്യമാവുകുയുള്ളൂ വെന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തൂവ്വൂര്‍ ഉദ്ഘാടനം ചെയ്തു. പ്രവാചകന്‍ മുഹമ്മദ് നബിയെ പിന്‍പറ്റുന്നത് അല്ലാഹുവിനെ സ്‌നേഹിക്കുന്നതിന്റെ ഭാഗമാണെന്നും പ്രവാചകനെ സ്‌നേഹിക്കുക എന്നത് പ്രവാചകന്‍ കാണിച്ചു തന്ന മാര്‍ഗം ജീവിതത്തില്‍ പകര്‍ത്തി സ്വര്‍ഗ്ഗം കരസ്ഥമാക്കുക എന്നതായിരിക്കരണം എന്ന് അദ്ദേഹം പറഞ്ഞു. പ്രാവകനോടുള്ള അനുരാഗം പ്രവാചകനെ ഇഞ്ചോട് ഇഞ്ച് പിന്‍പറ്റുന്നതോടൊപ്പം ദിവ്യതത്വത്തിലേക്ക് നയിക്കുന്നതായിരിക്കരുതെന്ന പ്രവാചകന്റെ തന്നെ അദ്ധ്യാപനം നാം ശ്രദ്ധിക്കണമെന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.ഐ.ജി വെസ്റ്റ് മേഖല പ്രസിഡന്റ് പി.ടി മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. ഉല്‍ക്രഷ്ട സമൂഹത്തെ സൃഷ്ടിച്ചെടുക്കുക എന്നതായിരിക്കണം പ്രവാചകനെ അനുധാവനം ചെയ്യുന്നതിലൂടെ നാം ലക്ഷ്യം വെക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ എമ്പസി ഐ.എഫ്.എസ് സെക്കന്‍ഡ് സെക്രട്ടറി. ഫഹദ് അല്‍ സൂരി ആശംസ അര്‍പ്പിച്ചു സംസാരിച്ചു. കേരളത്തില്‍ നിന്നുമുള്ള പ്രശസ്ത ഖവാലി ഗായകരായ സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ ടീം പ്രവാചക ഗാനങ്ങളെ കോര്‍ത്തിണക്കി ഇശ്‌ഖെ റസൂല്‍ മെഹഫിലും അവതരിപ്പിച്ചു. കെ.ഐ.ജി വെസ്റ്റ് മേഖല ജനറല്‍ സെക്രട്ടറി നജീബ് സി കെ സ്വാഗതവും പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ മുനീര്‍ മഠത്തില്‍ നന്ദിയും പറഞ്ഞു.

Related Articles