Current Date

Search
Close this search box.
Search
Close this search box.

യു.എസ് ഉപരോധം യമനില്‍ യുദ്ധം നിലനിര്‍ത്തും -ഹൂതികള്‍

സന്‍ആ: ഹൂതി നേതാക്കള്‍ക്കെതിരെ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം യമനില്‍ യുദ്ധം തുടരുന്നതിനും മാനുഷിക പ്രതിസന്ധി കൂടുതല്‍ വഷളാകുന്നതിനും കാരണമാകുമെന്ന് ഹൂതികള്‍. ഹൂതി നാവിക സേന മേധാവി മന്‍സൂര്‍ അല്‍ സഅ്ദി, യമന്‍ വ്യോമ-പ്രതിരോധ സേനയുമായി സഖ്യമുള്ള യമനിലെ ഹൂതി കമാന്‍ഡര്‍ അഹ്മദ് അലി അഹ്‌സന്‍ അല്‍ ഹംസി എന്നിവര്‍ക്കെതിരെ ചൊവ്വാഴ്ചയാണ് യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയത്. അതിര്‍ത്തി കടന്ന് സൗദിക്ക് നേരെയും ചെങ്കടലിലെ ചരക്കുകപ്പലിന് നേരെയുമുണ്ടായ ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് യു.എസ് ഉപരോധ നടപടികള്‍ കൈകൊണ്ടിരിക്കുന്നത്.

ഹൂതികളെ വിദേശ തീവ്രവാദ സംഘടനയായി മുദ്രകുത്തിയ ട്രംപ് ഭരണകൂട നടപടിയില്‍ നിന്ന് ബൈഡന്‍ ഭരണകൂടം പിന്‍വാങ്ങിയിരുന്നു. ഹൂതി നേതാക്കള്‍ക്കെതിരെ പുതിയ നടപടിയാണ് ഇപ്പോള്‍ യു.എസ് സ്വീകരിച്ചിരിക്കുന്നത്.  ഹൂതികളുമായി ബിസിനസ്സ് നടത്തുന്നതിന് അമേരിക്കന്‍ പൗരന്മാര്‍ക്ക് വിലക്കുണ്ട്. ഹൂതി പ്രസ്ഥാനത്തിന് വിഭവങ്ങള്‍ ലഭ്യമാക്കുന്നത് കുറ്റകരവുമാണ്.

Related Articles