Current Date

Search
Close this search box.
Search
Close this search box.

സൗദിയുടെ പ്രദേശങ്ങള്‍ കൈയടക്കിയതായി ഹൂതികള്‍

സന്‍ആ: സൗദിയുടെ ഭൂപ്രദേശങ്ങളുടെ വിവിധ ഭാഗങ്ങള്‍ തങ്ങള്‍ കൈയടക്കിയെന്ന അവകാശ വാദവുമായി യെമനിലെ ഹൂതി വിമത സംഘം. ഹൂതി അനുകൂല വാര്‍ത്ത ഏജന്‍സിയായ ‘സബ’യാണ് കഴിഞ്ഞ ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജസാന്‍,നജ്‌റാന്‍,അസിര്‍ മേഖലകളാണ് കൈയേറിയതെന്നും കൈയേറാനുള്ള നീക്കം തടയാന്‍ സൗദി സേനയും പ്രാദേശിക നേതൃത്വവും ശ്രമങ്ങള്‍ നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

സൗദിയുടെ വടക്കന്‍ പ്രവിശ്യയായ നജ്‌റാന്‍ ഹൂതി വിമതരുടെ ആക്രമണത്തിലൂടെ പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്നും ഇതിനെതിരെ സൗദി സേന ഇടപെട്ടതിന്റെ ഫലമായി നിരവധി മരണങ്ങളും പരിക്കുകളും തടയാന്‍ കഴിഞ്ഞതായും മറ്റൊരു റിപ്പോര്‍ട്ടിലും പറയുന്നു. നേരത്തെയും യെമനിലെ സൗദിയോട് ചേര്‍ന്നുള്ള അതിര്‍ത്തി പ്രദേശങ്ങള്‍ തങ്ങള്‍ പിടിച്ചെടുത്തെന്നും കൈയടക്കിയെന്നും അവകാശപ്പെട്ട് ഹൂതി വിമതര്‍ രംഗത്തു വന്നിരുന്നു.

 

Related Articles