Current Date

Search
Close this search box.
Search
Close this search box.

വ്യോമാക്രമണത്തില്‍ നിരവധി സൗദി സൈനികര്‍ കൊല്ലപ്പെട്ടതായി ഹൂതികള്‍

സന്‍ആ: സൗദിയുടെ നിരവധി സൈനികര്‍ തങ്ങളുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹൂതി വിമതര്‍ അവകാശപ്പെട്ടു. സൗദിയിലെ മഅ്‌രിബ് ഗവര്‍ണറേറ്റില്‍ നടന്ന ആക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇറാന്റെ പിന്തുണയുള്ള ഹൂതി വിമത സൈനിക വക്താവ് യഹ്‌യ സരീഇ് അറിയിച്ചത്. ബാലിസ്റ്റിക് മിസൈലുമായി സൗദി സൈന്യം ക്യാംപ് ചെയ്യുന്ന തദാവിന്‍ ക്യാംപിലാണ് ഞായറാഴ്ച ആക്രമണം നടത്തിയത്.

അതേസമയം, സംഭവത്തെക്കുറിച്ച് സൗദി അറേബ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഒരു ലെഫ്റ്റനന്റ് കേണല്‍ കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എവിടെ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല. തലസ്ഥാനമായ സന്‍ആയടക്കം രാജ്യത്തിന്റെ ഭൂരിഭാഗവും 2014 മുതല്‍ ഹൂത്തികള്‍ കീഴടക്കിയതോടെയാണ് യെമനില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായത്. ഹൂതികളുടെ പ്രാദേശിക നേട്ടങ്ങള്‍ തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യം യെമനില്‍ വ്യോമാക്രമണം ആരംഭിച്ചതോടെ 2015ല്‍ വീണ്ടും പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു.

Related Articles