Current Date

Search
Close this search box.
Search
Close this search box.

റിയാദില്‍ വ്യോമാക്രമണം നടത്തിയതായി അവകാശപ്പെട്ട് ഹൂതികള്‍

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ സൈനിക പോസ്റ്റിനു നേരെ വ്യോമാക്രമണം നടത്തിയതായി അവകാശപ്പെട്ട് ഹൂതി വിമതര്‍. സായുധ ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഹൂതി വക്താവിനെ ഉദ്ധരിച്ച് തിങ്കളാഴ്ച വാര്‍ത്തകള്‍ പുറത്തുവന്നത്. അതേസമയം, സംഭവത്തോട് സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ ഹൂതി വിമതര്‍ ജീസാനിലെ വിമാനത്താവളത്തിനു നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. നിരവധി പേര്‍ കൊല്ലപ്പെട്ടതായി ഹൂതികള്‍ അവകാശപ്പെട്ടപ്പോള്‍, ആറോളം മിസൈലുകള്‍ തകര്‍ത്തെന്നും ഹൂതി വിമതരുടെ മിസൈലുകള്‍ ആക്രമിക്കുന്നതിനു മുന്‍പ് തടഞ്ഞുവെന്നുമാണ് സൗദി സഖ്യം അവകാശപ്പെടുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിലധികമായി യെമനിലെ ഹൂതി വിമതര്‍ സൗദിക്കു നേരെ വ്യോമാക്രമണങ്ങള്‍ നടത്തുന്നുണ്ട്.

Related Articles