Current Date

Search
Close this search box.
Search
Close this search box.

യെമന്‍ സംഘര്‍ഷത്തെയൊന്നും കോവിഡ് ബാധിച്ചിട്ടില്ല; ഷെല്ലാക്രമണത്തില്‍ മൂന്ന് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു

സന്‍ആ: ലോകം മുഴുന്‍ ഒറ്റക്കെട്ടായി കോവിഡിനെ നേരിടാന്‍ പട പൊരുതുമ്പോള്‍ ഇതൊന്നും ഗൗനിക്കാതെ തങ്ങളുടെ സ്ഥിരം നടപടിയുമായി മുന്നോട്ടുപോകുകയാണ് യെമനിലെ യുദ്ധ കക്ഷികള്‍. കഴിഞ്ഞ ദിവസവും ഹൂതി വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മധ്യ യെമനിലെ മൂന്ന് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. കൊല്ലപപ്പെട്ടത് രണ്ട് കുട്ടികളും ഒരു സ്ത്രീയുമാണെന്നും അനദോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ ബയ്ദ പ്രവിശ്യയിലാണ് ഷെല്ലാക്രമണം നടന്നത്.

നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ച മുന്‍പാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി യെമനില്‍ രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നത്. കൊറോണ വൈറസ് വ്യാപനം മൂലം ഇത് നീട്ടാനുള്ള ആലോചനകളും നടക്കുന്നുണ്ടായിരുന്നു. യെമനില്‍ സംഘര്‍ഷത്തിലുള്ള ഇരു പാര്‍ട്ടികളും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് പരസ്പരം ആരോപണം ഉന്നയിച്ചിരുന്നു. യെമനില്‍ കോവിഡ് ഭീതി നിലനില്‍ക്കുന്നുണ്ട്.

Related Articles