Current Date

Search
Close this search box.
Search
Close this search box.

യെമനില്‍ സൗദി-ഹൂതി ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു

സന്‍ആ: യെമനിലെ ഹൊദൈദയില്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ഹൂതികളും തമ്മിലുള്ള യുദ്ധം രൂക്ഷമായി. കഴിഞ്ഞ ദിവസം ഹൊദൈദയിലെ കിലോ 16 ഹൈവേക്കു സമീപം സൗദി നടത്തിയ വ്യോമാക്രമണത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്.

യെമനിലെ തുറമുഖ നഗരത്തില്‍ നിന്നും തലസ്ഥാനമായ സന്‍ആയിലേക്കുള്ള റോഡാണിത്. ഇരുപതോളം പേര്‍ക്ക് പരുക്ക് പറ്റിയതായി ഹൂതി അന്‍സാറുള്ള മൂവ്‌മെന്റ് വക്താവ് റിപ്പോര്‍ട്ട് ചെയ്തു.

ഇരു വിഭാഗങ്ങളുടെയും ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ യെമനില്‍ സാധാരണക്കാര്‍ക്ക് പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. നിരവധി പേരാണ് ഇവിടെ കുടുങ്ങി കിടക്കുന്നതെന്നും ഏതു നിമിഷവും തങ്ങള്‍ കൊല്ലപ്പെടുമെന്നും പ്രദേശവാസികള്‍ പറയുന്നു. കിലോ 16 ഹൈവേയില്‍ നിന്നും രക്ഷപ്പെടാന്‍ ബുദ്ധിമുട്ടാണ്. ഞങ്ങള്‍ ഇവിടെ അകപ്പെട്ടു കിടക്കുകയാണ്. മരണത്തെ കാത്തു നില്‍ക്കുകയാണ് ഞങ്ങള്‍” മേഖലയിലെ പ്രദേശവാസിയായ മുഹമ്മദ് ഹാദി പറയുന്നു.

Related Articles