Current Date

Search
Close this search box.
Search
Close this search box.

സൗദിയിലെ അബ്ഹ എയര്‍പോര്‍ട്ടിനു നേരെ ഹൂതികളുടെ മിസൈലാക്രമണം

അബ്ഹ: സൗദിയിലെ അബ്ഹ എയര്‍പോര്‍ട്ടിനു നേരെ ഹൂതി വിമതരുടെ മിസൈലാക്രമണം. ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം ആക്രമണം നടതത്തിയതെന്നാണ് ഹൂതി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. അതേസമയം സൗദി ആക്രമണം സ്ഥിരീകരിച്ചിട്ടില്ല.

ഇറാനുമായി ബന്ധപ്പെട്ട സംഘം സൗദിക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണം സൗദി സൈന്യം തകര്‍ത്തതായി കഴിഞ്ഞ ദിവസം റിയാദ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യെമനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് ഡ്രോണ്‍ ആക്രമണം നടത്താറുള്ളത്. സൗദിയിലെ ഖമീസ് മുഷ്‌ഹൈത് ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്നും എന്നാല്‍ സൗദി വ്യോമസേന പദ്ധതി തകര്‍ത്തെന്നും തിങ്കളാഴ്ച സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൗദി-യു.എ.ഇ സഖ്യം യെമനിലെ ഹൂതി മേഖലകളില്‍ വ്യോമാക്രമണം കനപ്പിച്ചതോടെയാണ് ഹൂതി വിമതര്‍ സൗദിക്കു നേരെ ആക്രമണം നടത്തുന്നത്.

Related Articles